കൊല്ലം: സൈനികന്റെ വീട് ആക്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ശാസ്താംകോട്ട സിനിമാപ്പറമ്പ് പനപ്പെട്ടി ചരുവിൽ പുത്തൻവീട്ടിൽ അബ്ദുൽ ജബ്ബാറിനെ (28) ആണ് അറസ്റ്റിലായത്. കേസിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ അബ്ദുൽ ജബ്ബാർ പോപ്പുലർഫ്രണ്ട് താലൂക്ക് ഭാരവാഹിയും കോ-എക്സ്പാൻഷണറുമാണ്. കൊട്ടാരക്കരയിൽ കന്നുകാലികളെ കയറ്റിവന്ന മിനി ലോറിയിലുണ്ടായിരുന്നവരെ ആക്രമിച്ച സംഭവത്തിൽ പോപ്പുലർഫ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമായിരുന്നു പുത്തൂരിലെ വീടാക്രമണമെന്ന് അന്വേഷണസംഘം പറഞ്ഞു. കൊട്ടാരക്കരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും അബ്ദുൽ ജബ്ബാറും കൂട്ടരും പങ്കെടുത്തിരുന്നു.
ALSO READ: ഹാദിയ കേസില്‍ ചെലവായത് ഒരു കോടിയോളം രൂപയെന്ന് പോപ്പുലർ ഫ്രണ്ട്
ശശിധരന്റെ വീടിന് നേർക്കായിരുന്നു 2ന് ഉച്ചയ്ക്ക് ആക്രമണം നടന്നത്. വീട്ടിലെ പൂജാമുറി, വാതിലുകൾ, ജനലുകൾ എന്നിവ അടിച്ചുതകർത്തു. അബ്ദുൽ ജബ്ബാറും സുഹൃത്ത് ഷാനവാസും ചേർന്നാണ് അക്രമത്തിന് പദ്ധതിയിട്ടത്. മറ്റ് അഞ്ച് പ്രവർത്തകരെ കൂടെ കൂട്ടി. സംഭവത്തിന് ശേഷം മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത് പല സ്ഥലങ്ങളിലേക്ക് പോയി. പൊലീസ് പഴുതടച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ ജബ്ബാർ പിടിയിലായത്. മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments