![](/wp-content/uploads/2018/07/msf.png)
കൊച്ചി: എം.എസ്.എഫിനെ പരാജയപ്പെടുത്തുന്നതിനായി ക്യാമ്പസുകളില്‍ ക്യാമ്പസ് ഫ്രണ്ടുമായി ചേര്‍ന്ന് എസ്.എഫ്.ഐ മുന്നണി ഉണ്ടാക്കുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു.എസ്.എഫ്.ഐയ്ക്ക് വര്‍ഗീയ സംഘടനകള്‍ക്കെതിരെ സംസാരിക്കാനുള്ള അവകാശമില്ലെന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ മങ്കട ജെംസ് കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനം ക്യാമ്പസ് ഫ്രണ്ട് നേതാവിന് നല്‍കി അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയത് എസ് എഫ് ഐ ആണെന്നും ഇവർ ആരോപിച്ചു. എസ് എഫ് ഐ പുലർത്തുന്നത് ഏകാധിപത്യ സ്വഭാവമാണെന്നും കേരളത്തിലെ 60 കോളജുകളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലാതായിരിക്കുന്നത് ഈ നിലപാട് കൊണ്ടാണെന്നും ഇവർ ആരോപിച്ചു.
വര്‍ഗീയതയും ജനാധിപത്യധ്വംസനവും ക്യാംപസുകളില്‍നിന്ന് തുടച്ചുനീക്കി കലാലയ രാഷ്ടീയത്തിന്റെ സര്‍ഗാത്മകത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപസ് യാത്ര 13ന് എറണാകുളത്തു നിന്നാരംഭിക്കുമെന്നും ഇവർ പറഞ്ഞു.
Post Your Comments