ആലപ്പുഴ: ഇനിമുതൽ ഇഷ്ടമുള്ള കടയില്‍പോയി റേഷന്‍ വാങ്ങാം. താമസം മാറുന്നതിനനുസരിച്ച് റേഷൻ കാർഡ് മാറുന്ന രീതി നിർത്തലാക്കുന്നു. സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവിറങ്ങി. ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് ആവശ്യമായ സാധനങ്ങൾ ഇനിമുതൽ വാങ്ങാം.
പുതിയ തീരുമാനത്തെക്കുറിച്ച് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചയാണ് ഔദ്യോഗിക അറിയിപ്പ് സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കുന്നത്. ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് റേഷന്‍ കടകളില്‍ ഇപോസ് സംവിധാനമൊരുക്കിക്കഴിഞ്ഞാല്‍ ഏത് കടയില്‍നിന്നും സാധനങ്ങള്‍ നല്‍കേണ്ടതാണ്.
Read also:അഭിമന്യു വധം; വാട്‌സ്‌ആപ് സന്ദേശത്തെക്കുറിച്ച് അന്വേഷണം
പൊജുജനങ്ങള്‍ക്ക് പുതിയ സംവിധാനത്തെക്കുറിച്ച് അവബോധം നല്‍കി ഫലപ്രദമായി നടപ്പാക്കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ സംവിധാനം പ്രവർത്തികമാകുന്നതോടെ താമസം മാറുന്നതനുസരിച്ച് റേഷന്‍ കാര്‍ഡ് മാറേണ്ട, ഒരു റേഷന്‍കട തുറന്നിട്ടില്ലെങ്കില്‍ അടുത്ത കടയില്‍ പോകാം, മോശം സേവനമാണെങ്കിൽ റേഷൻ കട തന്നെ ബഹിഷ്‌ക്കരിക്കാം.
Post Your Comments