KeralaLatest News

സം​സ്ഥാ​ന​ത്തെ റേഷന്‍ കടകളെ മി​നി ബാ​ങ്കു​ക​ളാക്കുന്നു

തിരുവനന്തപുരം : റേഷൻ കടകളിൽ പോകുന്നവർക്ക് ഇനി എ.ടി.എം വഴി പണവും പിരിക്കാം.ക​ട​യി​ലു​ള്ള ഇ-​പോ​സ് (ഇ​ല​ക്‌ട്രോ​ണി​ക് പോ​യ​ന്‍​റ് ഓ​ഫ് സെ​യി​ല്‍) യന്ത്രത്തി​ലൂ​ടെ​യാ​ണ്​ പ​ണം പി​ന്‍​വ​ലി​ക്കാ​നും നി​ക്ഷേ​പി​ക്കാ​നും സൗ​ക​ര്യം ഒ​രു​ങ്ങു​ന്ന​ത്.

കാനറാ ബാങ്കിന്റെ സഹകരണത്തോടെ സം​സ്ഥാ​ന​ത്തെ 100 റേ​ഷ​ന്‍ ക​ട​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ മി​നി ബാ​ങ്കു​ക​ളാ​ക്കാ​ന്‍ സർക്കാർ തീരുമാനിച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 ക​ട​ക​ളി​ലാ​യി​രി​ക്കും പരീക്ഷണം നടത്തുക.

വ്യാ​പാ​രി​ക​ള്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം കാ​ന​റ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ല്‍​കും. സ​ര്‍​ക്കാ​റി​ന് സാ​മ്പത്തി​ക ന​ഷ്​​ടം വ​രാ​തെ​യും വ്യാ​പാ​രി​ക​ള്‍​ക്ക് ലാ​ഭ​വും ല​ക്ഷ്യ​മി​ട്ടു​മാ​ണ് ‘റേ​ഷ​ന്‍​ക​ട മി​നി ബാ​ങ്ക്’ പ​ദ്ധ​തി​ക്ക് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​ത്. ആ​ന്ധ്ര​യി​ല്‍ നി​ല​വി​ല്‍ ഇ-​പോ​സ് മെ​ഷീ​ന്‍ വ​ഴി ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍ കാ​ര്‍​ഡ്​ ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്. റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി നോ​ണ്‍-​മാ​വേ​ലി സാ​ധ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന പ​ദ്ധ​തി​യും ഭ​ക്ഷ്യ​വ​കു​പ്പിന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Read also:ഇത്തരം എണ്ണകളാണോ ഉപയോഗിക്കുന്നത്? എങ്കിൽ രോഗം അടുത്തെത്തിക്കഴിഞ്ഞു

അ​ക്കൗ​ണ്ട് തു​റ​ക്ക​ല്‍, തു​ക മ​റ്റ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റ​ല്‍, പ​ണം പി​ന്‍​വ​ലി​ക്ക​ല്‍ (നി​ശ്ചി​ത തു​ക​വ​രെ മാ​ത്രം), ബാ​ല​ന്‍​സ് തു​ക അ​റി​യു​ക, ഐ.​എം.​പി.​എ​സ് (ഇ​മ്മീ​ഡി​യ​റ്റ് മൊ​ബൈ​ല്‍ പേ​മ​ന്‍​റ് സി​സ്​​റ്റം) പെ​ന്‍​ഷ​ന്‍ തു​ക ല​ഭ്യ​മാ​ക്ക​ല്‍, ഇ​ന്‍​ഷു​റ​ന്‍​സ് അ​ട​ക്ക​ല്‍ തു​ട​ങ്ങി 20ഓ​ളം സേ​വ​ന​ങ്ങ​ളാ​ണ് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ബാ​ങ്ക് ന​ല്‍​കു​ന്ന​ത്. മ​തി​യാ​യ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യും താ​ല്‍​പ​ര്യ​വു​മു​ള്ള വ്യാ​പാ​രി​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ബാ​ങ്കി​ങ് ഇ​ട​പാ​ട് ന​ട​ത്തു​ന്ന റേ​ഷ​ന്‍​ക​ട​യു​ട​മ​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന പ്ര​തി​ഫ​ല​വും കാ​ന​റ ബാ​ങ്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നൂ​റു മു​ത​ല്‍ 200 വ​രെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന ക​ട​ക്ക് മാ​സം 2500 രൂ​പ ല​ഭി​ക്കും. 200ന്​ ​മു​ക​ളി​ലാ​ണെ​ങ്കി​ല്‍ 5000 രൂ​പ. സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ന് 20 രൂ​പ ക​ട​യു​ട​മ​ക്ക് ല​ഭി​ക്കും. താ​ല്‍​ക്കാ​ലി​ക നി​ക്ഷേ​പം, സ്ഥി​ര നി​ക്ഷേ​പം, ആ​ധാ​ര്‍-​മൊ​ബൈ​ല്‍ നമ്പർ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​ക്ക് അ​ഞ്ചു​രൂ​പ വീ​തം ല​ഭി​ക്കും.

പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള മാ​സ​വി​ഹി​തം സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു രൂ​പ. പ്ര​ധാ​ന​മ​ന്ത്രി ജീ​വ​ന്‍ ജ്യോ​തി ബീ​മ യോ​ജ​ന ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളെ ചേ​ര്‍​ത്താ​ല്‍ 30 രൂ​പ. അ​ടല്‍ പെ​ന്‍​ഷ​ന്‍ യോ​ജ​ന​യി​ലേ​ക്ക് (എ.​പി.​വൈ) അം​ഗ​ങ്ങ​ളെ ചേ​ര്‍​ത്താ​ല്‍ 50 രൂ​പ. സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍​ക്ക് 200 രൂ​പ എ​ന്നി​ങ്ങ​നെ പ്ര​തി​ഫ​ലം ല​ഭി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button