തിരുവനന്തപുരം: റേഷൻ കടകൾക്ക് നാളെ അവധി. ദുഖഃവെള്ളി ആയതിനാൽ നാളെ(10/04/2020) സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിച്ചിരുന്നു. എഎവൈ വിഭാഗത്തിലെ ആദിവാസി മേഖലയിൽ 47000 കിറ്റ് ഇന്ന് വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.
https://www.facebook.com/ccstvm/photos/a.852332041484727/3032232543494655/?type=3&__xts__%5B0%5D=68.ARAaol_pBbT8S_kE3zeFOF-ZtAbrDA4jCLWC8JZ3MDVG65As7u-M7Z7Yy6y-lsAhjqDkMFAyR2IXRUgtCyUZJ0F43-U6YFi4ieHD2OmADlsVZOMvFrvvJBrzPGtd5B8oJZSrtGiSAn6eA2S7_OlyblJWbPZcCSU37Nn-r4GqBwF2lBIIfTKUjsB22XLctnGsZdtA8hUzbJtocc9nIATdHP8XFeC1fTFiJoFooAemmanAH4CapjmdSDBl1w6oiTfq0LFiznvTVGtf6Kn-uewwwzWO6XY8CmiVaxH_3GTnKQi6jP4aNpEbUi0VbMVzs14v3HrhbLuajvjI1BdJDRcbgc6LdA&__tn__=-R
Also read : മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് യുവമോര്‍ച്ച ; രക്തദാനം നടത്തി
സംസ്ഥാനത്തു ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം കൊല്ലം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നു വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും.
357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നും 6 പേരുടെയും (2 കണ്ണൂര്‍, 1 വിദേശി ഉള്‍പെടെ), കണ്ണൂര്‍ ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 258 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 97 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു
Post Your Comments