ന്യൂഡല്‍ഹി: പൊതുവിതരണ ശൃംഖലയിലൂടെ ഇനിമുതല്‍ അരിയും ഗോതമ്പും മണ്ണെണ്ണയുമ മാത്രമല്ല ലഭിക്കുക. പകരം റേഷന്‍കടകളിലൂടെ പയറുവര്‍ഗങ്ങളും വിതരണം ചെയ്യാന്‍ സാധ്യത. സംഭരിച്ച 20 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളില്‍ 11 മെട്രിക് ടണ്‍ കെട്ടിക്കിടക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Also Read : ഏപ്രില്‍ മുതല്‍ റേഷന്‍കടയില്‍ മണ്ണെണ്ണ വില്‍പന നിര്‍ത്തുന്നുവോ?
പയറുവര്‍ഗങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് ഇത്തരമൊരു നീക്കത്തിനു കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു. നിലവിലുള്ളവ വിതരണം െചയ്തു തീര്‍ത്തെങ്കിലേ കര്‍ഷകരില്‍നിന്നു പുതിയവ സംഭരിക്കാനും സാധിക്കൂ. തിരഞ്ഞെടുപ്പിനു ഒരുവര്‍ഷം മാത്രം ശേഷിക്കേയാണ് കേന്ദ്രത്തിന്റെ ഇത്തരമൊരു പദ്ധതി.
Also Read : റേഷന്‍ വിതരണത്തിനുള്ള അന്തിമപട്ടിക പ്രസിദ്ധീകരിച്ചു; എട്ടുലക്ഷംപേര്‍ പുറത്ത്
വെള്ളിയാഴ്ച സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനാണ് ഇക്കാര്യം സൂചിപ്പിച്ചത്. പയറുവര്‍ഗങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്നു കേരളം ആവശ്യപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം പൊതുവിതരണവുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ജൂലായ് 16 മുതല്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും.
Post Your Comments