Latest NewsFootballSports

റഷ്യയില്‍ ഇന്ന് ടൊര്‍ണാഡോ !!

ഈ ലോകകപ്പിലെ ഏറ്റവും സ്ഫോടനാത്മകമായ ദിവസം എന്ന് വേണമെങ്കില്‍ ഇന്നത്തെ ദിവസത്തെ വിശേഷിപ്പിക്കാം. ഇപ്പോള്‍ത്തന്നെ, എന്താണ് ഈ ലോകകപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് പ്രവചനാതീതമാണ്. ലോകകപ്പിന് മുമ്പുള്ള കണക്കുകൂട്ടലുകള്‍ അനുസരിച്ച് നോക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസം ഒരുപക്ഷേ കളിക്കാന്‍ സാധ്യത ഉണ്ടായിരുന്ന ടീമുകള്‍ പലരും സ്വരാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞു. അവര്‍ ടെലിവിഷനില്‍ നിരാശാബോധത്തോടെ ആയിരിക്കും ഇന്നത്തെ കളി കാണുന്നുണ്ടാവുക. കാര്യങ്ങള്‍ മാറിമറിയാന്‍ നിമിഷങ്ങള്‍ മതി. അത്തരം നിമിഷങ്ങളുടെ പ്രതിഫലനമാണ് പലരെയും പുറത്താക്കിയതും അടുത്ത റൌണ്ടിലേക്ക് കടത്തി വിട്ടതും.

ഈ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ആഫ്രിക്കയുടെ പ്രാതിനിധ്യം ഇല്ല. യൂറോപ്യന്മാരുടെ സര്‍വാധിപത്യം ആണ്. ക്വാര്‍ട്ടറിലെ എട്ടുപേരില്‍ ആറും യൂറോപ്യന്മാര്‍. രണ്ടു പേര്‍ മാത്രമാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ളത്. ഒന്ന് ബ്രസീലും മറ്റൊന്ന് ഉറുഗ്വായും. ഇന്നത്തെ കളിയില്‍ ബ്രസീലും ഉറുഗ്വായും പരാജയപ്പെട്ടാല്‍ ഓള്‍ യൂറോപ്യന്‍ സെമി ഫൈനലും പിന്നീട് ഫൈനലും നടക്കും. രണ്ടു ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കും സെമി സാധ്യതയും ഉണ്ട്. എല്ലാം ഇന്നറിയാം.

ഉറുഗ്വേ ഇപ്പോള്‍ തന്നെ ബാക്ക്ഫുട്ടില്‍ ആയിക്കഴിഞ്ഞു. അവരുടെ ഏറ്റവും മിടുക്കനായ എഡിന്സന്‍ കവാനി പരിക്കേറ്റു പുറത്തായി. കവാനി കളിക്കാന്‍ വളരെ നേരിയ സാധ്യതകള്‍ പോലും ഇതുവരെ പറയുന്നില്ല. സുവാരസിനും പരിക്കുണ്ട്. എങ്കിലും ഇന്ന് കളിപ്പിക്കും. എണ്ണയിട്ട യന്ത്രം പോലെയാണ് ഉറുഗ്വെ കളിക്കുന്നത്. അതിനു കവാനിയുടെ ഫിനിഷിംഗ് ടച്ച് ഉണ്ടായിരുന്നു ഇതുവരെ. നിഷ്നി നോവ്ഗോരോഡില്‍ പന്തുരുളുമ്പോള്‍ ആശങ്കള്‍ ആണ് ഇതുവരെയുള്ള വാര്‍ത്തകള്‍ ഉരുഗ്വെക്കും ആരാധകര്‍ക്കും സമ്മാനിക്കുന്നത്.

brazil-belgium todayനേരെ മറിച്ച് ഫ്രാന്‍സിന് അധികം പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. അവരുടെ ടീമിന് കനത്ത ഒരു മത്സരം ഇതുവരെ കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം. അല്‍പമെങ്കിലും അവരുടെ പ്രതിരോധം ടെസ്റ്റ് ചെയ്യപ്പെട്ടത് അര്‍ജന്റീനയില്‍ നിന്നാണ്. രണ്ടുഗോള്‍ വീണതിനു ശേഷം മധ്യനിരയുടെയും മുന്നേറ്റ നിരയുടെയും അതിവേഗ നീക്കങ്ങളാണ് അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കിയത്. പോഗ്ബയും ഉംറ്റിറ്റിയും എമ്ബാപ്പേയും ഗ്രീസ്മാനും ഒക്കെ പതിവ് ഫോമിലായാല്‍ മാത്രം ജയിച്ചു കയറാവുന്ന അവസ്ഥയുണ്ട് ഫ്രാന്‍സിന്.

മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 ന് നിഷ്നിയില്‍

പോസിബിള്‍ ഇലവന്‍ ഉറുഗ്വെ : ഫെര്‍ണാണ്ടോ മുസ്ലെര , മാര്‍ട്ടിന്‍ കാസറസ് , ജോസ് മരിയ ഗിമനസ് , ഡീഗോ ഗോഡിന്‍ , ഡീഗോ ലക്സാല്‍ട്ട് , നഹിതന്‍ നാന്ടെസ്‌ , ലോക്കാസ് ടോരെയ്റ , മതിയാസ് വസീയ്നോ , റോഡ്രിഗോ ബെന്ടാക്യൂര്‍ , ലൂയി സുവാരസ് , എഡിന്സന്‍ കവാനി / ക്രിസ്റ്റ്യന്‍ സ്റ്റുവാനി

പോസിബിള്‍ ഇലവന്‍ ഫ്രാന്‍സ് : ഹ്യൂഗോ ലോറിസ് , ബെഞ്ചമിന്‍ പവാര്‍ഡ് , റാഫേല്‍ വാറന്‍ , സാമുവല്‍ ഉംറ്റിറ്റി , ലൂക്കാസ് ഹെര്നാണ്ടസ് , എന്കൊലോ കാന്റെ , പോള്‍ പോഗ്ബ , കിലിയന്‍ എമ്ബാപ്പേ , ഗ്രീസ്മാന്‍ , കൊരെന്റിന്‍ ടോലിസോ , ഒലിവിയെര്‍ ജിരൌദ്

ഇന്ന് രണ്ടാം മത്സരത്തില്‍ മുന്‍ ചക്രവര്‍ത്തിമാരും കറുത്തകുതിരകളും കൊമ്പ് കോര്‍ക്കും. ഒരു യൂറോ – ലാറ്റിന്‍ അമേരിക്കന്‍ യുദ്ധം. ഒരല്പം മുന്‍തൂക്കം ബ്രസീലിന് ഉണ്ടെന്നല്ലാതെ കാര്യമായ പ്രവചനങ്ങള്‍ക്ക് പ്രസക്തി ഒട്ടും തന്നെയില്ല എന്ന് പറയുന്നതാകും ശരി. ലോകകപ്പിലെ മുന്‍കാല ചരിത്രവും മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഉള്ള ചരിത്രവും ഒക്കെ ബ്രസീലിന് അനുകൂലമാണ്. പക്ഷേ ഇന്ന് രാത്രി അതിനൊന്നും ബലമില്ല. സമ്മര്‍ദ്ദം ഇരുടീമിനും ഉണ്ട്. സമ്മര്‍ദ്ദം അതിജീവിക്കുന്നവ്ര്‍ അവസാന നാലിലേക്ക് എത്തും.

ടീമുകളുടെ ബലാബലം ചര്‍ച്ചക്ക് എടുത്താല്‍ അല്‍പം മുമ്പിലാണ് ബ്രസീല്‍. ഡിഫന്‍സും മധ്യനിരയും മുന്നേറ്റ നിരയും ഒരുപോലെ ഇണങ്ങുന്നുണ്ട്‌. എന്നാല്‍ ബെല്‍ജിയത്തിന്റെ മധ്യനിരയും മുന്നേറ്റവും പോലെ ഡിഫന്‍സ് കാണാന്‍ കഴിയില്ല. ഡിഫന്‍സില്‍ അല്പം പോരായ്മകള്‍ ഉണ്ട്. കഴിഞ്ഞ കളിയില്‍ ജപ്പാന്‍ നിമിഷ നേരങ്ങള്‍ കൊണ്ടാണ് ബെല്‍ജിയം ഡിഫന്‍സ് പിളര്‍ന്ന്‍ രണ്ടു ഗോള്‍ അടിച്ചു കയറ്റിയത്. ലോകകപ്പില്‍ ഇതുവരെ ബെല്‍ജിയം 4 ഗോളുകള്‍ വഴങ്ങിക്കഴിഞ്ഞു. ബ്രസീല്‍ ആകട്ടെ ഒരൊറ്റ ഗോളും. ഡിഫന്‍സിലെ ഈ വ്യത്യാസം മത്സരഫലത്തെ നിര്‍ണയിക്കും എന്നാണു കരുതപ്പെടുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും പ്രതിരോധത്തിലെ ഒരൊറ്റ പിഴവ്, അല്ലെങ്കില്‍ അപ്രതീക്ഷിതമായ ഒരു മുന്നേറ്റം – ഇതൊക്കെ മതി എല്ലാം കരണം മറിയാന്‍. ഫുട്ബോളിന്റെ ഈ സൌന്ദര്യമാണ് കടുത്ത ആരാധകരെ പോലും സമ്മര്‍ദത്തില്‍ ആക്കുന്നത്. മത്സരം പെനാല്‍റ്റി ഷൂട്ടൌട്ട് വരെ പോകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

മത്സരം ഇന്ത്യന്‍ സമയം രാത്രി 11.30 കസാന്‍ അരീനയില്‍

പോസിബിള്‍ ഇലവന്‍ ബ്രസീല്‍ : അല്ലിസന്‍ , തിയാഗോ സില്‍വ, മിരാണ്ട , ഫിലിപ് ലൂയിസ്/മാര്‍സലോ , ഫെര്‍നാണ്ടിഞ്യോ , പൌളീഞ്ഞ്യോ , വില്ലിയന്‍ , ഫിലിപ്പെ കുടീഞ്ഞ്യോ , നെയ്മര്‍ ,, ഗബ്രിയേല്‍ ജെസൂസ്

പോസിബിള്‍ ഇലവന്‍ ബല്‍ജിയം : തിബൌട്ട് കുര്‍ടോയിസ് , ജാന്‍ വെര്‍ടോണ്‍ഘന്‍ , വിന്‍സന്റ് കോമ്പാനി , ടോബി അല്‍ഡര്‍വെറെല്‍ഡ് , അക്സല്‍ വിറ്റ്സല്‍ , കെവിന്‍ ഡി ബ്രുയ്ന്‍, നാസര്‍ ചാട്ളി, തോമസ്‌ മ്യൂനിയര്‍, ഫെല്ലൈനി , ഏദന്‍ ഹസാര്‍ഡ്‌ , റോമേലു ലുക്കാക്കു.

സുജിത്ത് ചാഴൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button