ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്ത്തകന് ദാരുണ മരണം .
തായ് നാവിക സേനയിലെ മുന്‍ മുങ്ങല്‍ വിദഗ്ധനായ സമന് പൂനന്‍ ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ഓക്സിജന്‍ കിട്ടാതായതോടെ ഇയാള്‍ അബോധാവസ്ഥയിലാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. ഗുഹാമുഖത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഗുഹക്കുള്ളിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ഗുഹക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗുഹക്കുള്ളിലെ ഇടുങ്ങിയ വഴികളിലെല്ലാം വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിട്ടുണ്ട്.
Read Also : തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ വീഡിയോ
നിലവില്‍ ഗുഹക്കുള്ളില്‍ അഞ്ച് കിലോമീറ്റര്‍ ദൂരെ വരെ ഓക്സിജന്‍ പൈപ്പ് സ്ഥാപിക്കാനാണ് രക്ഷപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഗുഹക്കുള്ളില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളം പൂര്‍ണമായും വറ്റിക്കാന്‍ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 23നാണ് 12കുട്ടികളും കോച്ചും ഗുഹക്കുള്ളില്‍ പെടുന്നത്. 16 വയസില്‍ താഴെ പ്രായമായവരാണ് എല്ലാവരും. പ്രവേശന കവാടത്തിന് നാലു കിലോമീറ്റര്‍ ഉള്ളിലാണ് കുട്ടികളിപ്പോള്‍. മെഡിക്കല്‍ സംഘവും കൗണ്‍സിലര്‍മാരും മുങ്ങല്‍ വിദഗ്ധരും കുട്ടികള്‍ക്കൊപ്പമുണ്ട്.
Post Your Comments