Latest NewsIndia

തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ വീഡിയോ

ബെംഗളൂരു: ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേസിന്റെ വിചാരണ മെല്ലെപ്പോകുന്നതിനെക്കുറിച്ചും താന്‍ നേരിടുന്ന ശാരീരിക അസ്വസ്ഥതകളെക്കുറിച്ചാണ് അവശനായ മദനി പോസ്റ്റില്‍ വ്യക്തമാക്കുന്നത് . ‘പ്രാർത്ഥിക്കുക എപ്പോഴും….. ശാരീരികമായി നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ഡയബെറ്റിക് ന്യൂറോപതി കാരണം രാത്രിയായാൽ കൈകാലുകൾക്ക് ശക്തമായ വേദനയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയുമാണ്‌.’

‘കണ്ണിന്റെ അസ്വസ്ഥതയും മൂർച്ഛിക്കുന്നു. കേസിന്റെ വിചാരണ ഇഴഞ്ഞെങ്കിലും നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ജഡ്ജിയെ സ്ഥലം മാറ്റിയത് ഇതുവരെ തൽസ്ഥാനത്തു വേറെയാളെ നിശ്ചയിച്ചിട്ടില്ല…. നീതി നിഷേധിക്കപ്പെടുന്നവന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവും പ്രാർത്ഥന യാണ്…എന്റെ പ്രിയ സഹോദരങ്ങൾ പ്രാർത്ഥിക്കുക ആത്മാർഥമായി!!!…….മഅദനി’ എന്നാണ് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

shortlink

Related Articles

Post Your Comments

Related Articles


Back to top button