പുല്‍വാമ: കശ്മീരില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദി ആക്രമണം. പുല്വാമയിെല പരിഗാം ഗ്രാമത്തിലെ ഹനഫീ പള്ളി ഇമാമിന് നേരെയാണ് ഒരു കൂട്ടം ഭീകരര്‍ വെടിവെപ്പ് നടത്തിയത്. നിരവധി വെടിയുണ്ടകളേറ്റ ഇമാം മുഹമ്മദ് അശ്റഫ് തോകറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഷോപിയാന്‍ ജില്ലയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം ഇന്ന് കുല്‍ഗാമിലെ പരിവാനില്‍ നിന്ന് ലഭിച്ചിരുന്നു. ഷോപിയാനിലെ ജാവേദ് അഹ്മദ് ദര്‍ എന്ന പ്രദേശവാസിയെയും അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു.
Post Your Comments