ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു.സിആര്‍പിഎഫ് ജവാന്മാരും ജമ്മുകശ്മീര്‍ പോലീസും നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യ വിവരം അനുസരിച്ച് സിആര്‍പിഎഫ് ജവാന്മാരും ജമ്മുകശ്മീര്‍ പോലീസും നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചയോടെയാണ് അനന്തനാഗിലെ ദയാല്‍ഗാം മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ജമ്മുകശ്മീര്‍ പൊലീസിന് ലഭിച്ചത്. വിവരം ലഭിച്ചതനുസരിച്ച് അപ്പോള്‍ തന്നെ ആ മേഖല സിആര്‍പിഎഫ് ജവാന്മാര്‍ വളഞ്ഞു.സൈനികര്‍ കെട്ടിടത്തെ സമീപിച്ചപ്പോള്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പോരാട്ടത്തിലാണ് തീവ്രവാദികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ തുടങ്ങിയ പോരാട്ടം ഇന്ന് കാലത്ത് 10:40 വരെ നീണ്ടു നിന്നു.കൊല്ലപ്പെട്ട ഭീകരര്‍ ആരാണെന്നോ ഏതു സംഘടനയില്‍ പെട്ടവരാണെന്നോ തിരിച്ചറിഞ്ഞിട്ടില്ല.
Post Your Comments