ഇസ്ലാമാബാദ് : അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനു 10 വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. ഷരീഫിന്റെ മകൾ മറിയം ഷരീഫിനു 7 വർഷവും, മരുമകൻ സഫ്ദാറിനു ഒരു വർഷവും തടവ് ശിക്ഷ വിധിച്ചു. അതോടൊപ്പം തന്നെ ഷരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ ഷരീഫിനും കുടുംബത്തിനുമെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയ നവാസ് ഷരീഫിനെ ജൂലൈ 28ന് പാക്ക് സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജി വെച്ചു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.
Also read : ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്ത്തകന് ദാരുണ മരണം
Post Your Comments