മുണ്ടക്കയം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്‌ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ജസ്നയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. മുണ്ടക്കയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
Also Read : ജസ്‌നയുടെ രൂപ സാദൃശ്യം; മുണ്ടക്കയം സ്വദേശിനി അലീഷയ്ക്ക് സംഭവിക്കുന്നത്
എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ജസ്ന തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ജസ്നയാണെന്ന് ചില സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളില്‍ കാണുന്ന മുഴുവന്‍ പേരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ദൃശ്യങ്ങളില്‍ കാണുന്നത് എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ജസ്നയാണോയെന്ന് ഉറപ്പിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments