KeralaLatest News

മകന്‍റെ വിയോഗത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു

കാസർഗോഡ് : മകന്‍റെ വിയോഗത്തില്‍ മനംനൊന്ത് അമ്മ കുഴഞ്ഞ് വീണ് മരിച്ചു. ബാംഗ്ലൂരിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന നീലേശ്വരം ചോയ്യംകോട് ടൗൺ മാധവത്തിലെ കെ.എം. ജയപ്രകാശ് (45) വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വിവരം അറിഞ്ഞ അമ്മ സി. മാധവി (65) വീട്ടിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയുമായിരുന്നു.

ജയപ്രകാശിന്റെ ഭാര്യ : ഡോ.പ്രീതി,മക്കൾ: തേജസ്, യശസ് (ഇരുവരും വിദ്യാർഥികൾ)കർണാടക ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനിയർ ആയിരുന്ന പരേതനായ കെ.എം. മാധവന്റെ ഭാര്യയാണ് മാധവി. മറ്റു മക്കൾ: പ്രസന്നകുമാർ (മുംബൈ), പ്രവീൺകുമാർ (ദുബായ്). മരുമകൾ: കവിത (ഹൊസ്‌പേട്ട്). സഹോദരങ്ങൾ: ജാനകി (കണിച്ചിറ). കെ. രാജൻ (കിനാനൂർ സർവീസ് സഹകരണ ബാങ്ക്).

Also read : നാടു കടത്തലോ അറസ്‌റ്റോ ഭയന്ന് യു.എ.ഇ സര്‍ക്കാരിന്റെ കനിവ് കാത്ത് ഒരു മലയാളി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button