Article

തലോടിയ കൈകൾകൊണ്ടുതന്നെ തല്ലു കിട്ടുമ്പോഴുള്ള ഞെട്ടലുമായി എസ്.ഡി.പി.ഐ -പോപ്പുലർ ഫ്രണ്ട്

അവസാനിച്ചുവെന്ന് കേരളം എത്രതവണ ആവർത്തിച്ചു പറഞ്ഞിട്ടും ഒന്നും അവസാനിക്കുന്നില്ല. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇനിയും ജീവനുകൾ നഷ്ടമായേക്കും. അടുത്തിടെ എസ്.ഡി.പി.ഐ കൊലപ്പെടുത്തിയ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിനെപ്പോലെ ഇനിയും ഒരു അഭിമന്യു കേരളത്തിന് നഷ്ടപ്പെടാതിരിക്കാനാണ് കേരളത്തിലെ കുടുംബങ്ങൾ ആഗ്രഹിക്കുന്നത്. കാരണം ഒരു നിമിഷത്തെ വാശിയുടെ പേരിൽ പലർക്കും മകനെയും ഭർത്താവിനെയും അച്ഛനെയും സഹോദരനെയും നഷ്ടപ്പെടും എന്നുള്ള ഭീതിയാണ്.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് അന്വേഷണം കർശനമാക്കുമ്പോൾ പോലീസുകാരിൽ പലരും എസ്.ഡി.പി.ഐ -പോപ്പുലർ ഫ്രണ്ടിന് വേണ്ടി ചാരപ്പണി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഒടുവിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ തലോടിയ പോലീസ് കൈകളും തല്ലിത്തുടങ്ങി.

എസ്.ഡി.പി.ഐ. പ്രവർത്തകരുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷിച്ചിരുന്നു. അങ്ങനെയാണ് പാർട്ടി പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകുന്ന പോലീസുകാരെക്കുറിച്ച് അറിയാൻ സാധിച്ചത്. അനധികൃത സ്വത്ത് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായിട്ടില്ല. എന്നാൽ സംഭവം വിവാദമാകുമെന്ന നല്ല ഉറപ്പുള്ളതുകൊണ്ട് കൂട്ടുനിന്ന പോലീസുകാരും എസ്.ഡി.പി.ഐയെ കയ്യൊഴിഞ്ഞു.

എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി കര്‍ശനനടപടികള്‍ക്കായൊരുങ്ങുകയാണ് നിലവിൽ. ജൂവലറി കവർച്ചയടക്കമുള്ളവയിൽ ചില പ്രവർത്തകരുടെ പങ്കാളിത്തം മുമ്പുതന്നെ വെളിപ്പെട്ടിരുന്നു. കുഴൽപ്പണംതട്ടൽ, ലഹരിക്കടത്ത് കേസുകളിലും ഇവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അക്രമം, ഭീഷണി, ആയുധം കൈവശംവെക്കൽ തുടങ്ങിയ കേസുകളാണ് എസ്.ഡി.പി.ഐ. പ്രവർത്തകർക്കെതിരേയുള്ളത്. പഴയകേസുകളുടെ അന്വേഷണം പോലീസ് ഊർജിതമാക്കുകയും ചെയ്തു.

സ്വന്തം നാട്ടിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത ശേഷം മാതാപിതാക്കൾക്കൊപ്പം വീട്ടിൽ തങ്ങി പുലർച്ചെ പുറപ്പെടാനിരുന്ന അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തി കൊലചെയ്യുകയായിരുന്നു. അഭിമന്യുവിന്റെ നെഞ്ചിൽ കത്തിയിറക്കിയിട്ടും കേസിൽ രക്ഷപ്പെടുമെന്ന ധാരണയാണ് കൊലയാളികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ധാരണകളെല്ലാം മാറിമറിഞ്ഞു. കൂടെ നിൽക്കുമെന്ന് കരുതിയ ചില പോലീസ് ഉദ്യോഗസ്ഥർ വരെ കൊലയാളികളെ കയ്യൊഴിഞ്ഞു.

ABHIMANYU

പോലീസ് പരിശോധന കൂടുതൽ ശക്തമാക്കി സി.ഐ.മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശിച്ചു.കൊലയ്ക്കുശേഷം പ്രതികളെ കേരളത്തിനു പുറത്തേക്കു കടക്കാൻ സഹായിച്ചവരുടെ വിവരങ്ങളും പോ ലീസിനു ലഭിച്ചു. പ്രതികളുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ അഞ്ചു സംഘങ്ങളായി പിരിഞ്ഞാണ് അന്വേഷകരുടെ നീക്കം. കൊച്ചി സൈബർ സെൽ, തിരുവനന്തപുരം സൈബർ ഡോം എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തിനു പുറത്ത് അന്വേഷണം പുരോഗമിച്ചത്.

വിചാരിച്ചതിലും വേഗത്തിൽ സത്യസന്ധമായി കേരളാ പോലീസ് കേസ് അന്വേഷിച്ചു പ്രതികളെ പിടികൂടി. അടുത്തിടെ നടന്ന പല സംഭവങ്ങളും പോലീസിന് എതിരായി വന്നതുകൊണ്ടാവാം ഈ കേസിൽ കൂടുതൽ സത്യസന്ധത പുലർത്താൻ പോലീസിന് സാധിച്ചത് എന്ന് വ്യക്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button