കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ തിരിച്ചറിഞ്ഞ പ്രതിപ്പട്ടികയിലുള്ള 6 പേരും എറണാകുളം സ്വദേശികള്‍. കൊല നടത്തിയ ശേഷം എല്ലാവരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തുകയാണ്. കൂടാതെ വിമാനത്താവളങ്ങളില്‍ ഇവരുടെ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഫോറെന്‍സിക് വിദഗ്ദര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞിരുന്നു. അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നു ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകളെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments