കൊല്‍ക്കത്ത: പ്ലേസ്‌കൂളില്‍ രണ്ട് വയസുകാരനെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. തിങ്കളാഴ്ച കൊല്‍ക്കത്തയിലാണ് സംഭവം ഉണ്ടായത്. വേദനകൊണ്ട് നിര്‍ത്താതെ നിലവിളിച്ച് കരയുകയായിരുന്നു കുട്ടി. അമ്മ എത്തിയപ്പോള്‍ പതിവില്ലാതെ നിര്‍ത്താതെ കരയുന്ന കുട്ടിയെയാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വസ്ത്രത്തില്‍ രക്തം കണ്ടെത്തിയത്.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി വ്യക്തമായത്. അടുത്ത ദിവസം തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പ്ലേസ്‌കൂളില്‍ എത്തി കാര്യം പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു സംഭവം ഇവിടെ ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. ഇവരുടെ പരാതി കണക്കിലെടുക്കാന്‍ പോലും പ്രിന്‍സിപ്പല്‍ തയ്യാറായില്ല.
സിസി ടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു, എന്നാല്‍ ജൂണ്‍ 26 നുതല്‍ ജൂലൈ 2 വരെയുള്ള ദിവസങ്ങളില്‍ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments