Latest NewsIndia

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മയക്കുമരുന്നു പരിശോധന കര്‍ശനമാക്കി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മയക്കുമരുന്നു പരിശോധന കര്‍ശനമാക്കി. ക്ലാര്‍ക്ക് മുതല്‍ പോലീസ് വരെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്നു പരിശോധന നിര്‍ബന്ധമാക്കി. റിക്രൂട്ട്‌മെന്റ്, ഉദ്യോഗക്കയറ്റം എന്നിവയ്‌ക്കെല്ലാം പരിശോധന നിര്‍ബന്ധമാണ്. ചില വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക മയക്കുമരുന്നു പരിശോധനയും നടത്തും.

പഞ്ചാബ് സര്‍ക്കാരാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് വിജ്ഞാപനം പുറത്തിറക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ മൂന്നരലക്ഷത്തിനടുത്ത് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന് മയക്കുമരുന്നു പരിശോധന ഇപ്പോള്‍തന്നെ നിര്‍ബന്ധമാണ്.

Also Read : കഴിഞ്ഞ വര്‍ഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കുറഞ്ഞതായി ഒമാന്‍ പൊലീസ്

കോണ്‍സ്റ്റബിള്‍, എസ്ഐ എന്നീ റിക്രൂട്ട്‌മെന്റുകള്‍ക്കും തോക്ക് ലൈസന്‍സിനുമാണ് മയക്കുമരുന്നു പരിശോധന നിര്‍ബന്ധമായുള്ളത്. മോര്‍ഫിന്‍, ആംഫിറ്റമൈന്‍, മാരിജുവാന, ബെന്‍സോഡയാസ്‌പൈന്‍, പ്രൊപ്പോക്‌സിഫീന്‍, മറ്റു ലഹരിമരുന്നുകള്‍ എന്നിവയുടെ ഉപയോഗമാണ് സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശോധനയ്ക്കു വിധേയമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button