ഓസ്‌ട്രേലിയ: വെറുതെ വാങ്ങിയ സ്ഥലത്ത് ഒളിഞ്ഞിരുന്നത് വന്‍ നിധി ശേഖരം. ഇത് അറിഞ്ഞതിന് ശേഷവും ഉടമ ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേയ്‌നിലാണ് സംഭവം. അന്തോണി ഡൂലിന്‍ എന്നയാള്‍ മൂന്ന് വര്‍ഷം മുന്‍പ് 1.35 മില്യണ്‍ ഡോളറിന്( 4.96 മില്യണ്‍ ദിര്‍ഹം) 16.5 ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു. അവിടെ നാളുകളോളം കാര്യമായൊന്നും ഇദ്ദേഹം ചെയ്തിരുന്നുമില്ല. എന്നാല്‍ വൈകാതെ ഇവിടെ നിധി ശേഖരമുണ്ടെന്ന് ഇദ്ദേഹത്തിന് മനസിലായി. സ്വര്‍ണ ഖനനം നടത്താന്‍ പറ്റിയ പ്രദേശമായിരുന്നു അവിടം.
ഇത് അറിഞ്ഞ ശേഷം ഡൂലിന്‍ കാട്ടിയതാണ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഈ സ്ഥലം ഇയാള്‍ നല്ല വിലയ്ക്ക് വില്‍ക്കുവാന്‍ ശ്രമിച്ചു. എന്നിരുന്നിട്ടും ആരും വാങ്ങുവാന്‍ തയാറായില്ല. 1.65 മില്യണ്‍ ഡോളര്‍ വരെ വില താഴ്ത്തിയിട്ടും ആരും സ്ഥലം വാങ്ങാന്‍ എത്തിയില്ല. ഒടുവില്‍ ഇയാള്‍ വാങ്ങിയ വിലയ്ക്ക് തന്നെ ഭൂമി വിറ്റു. സഥലം ഉള്‍പ്രദേശത്തായതിനാലാകാം ആരും വാങ്ങാന്‍ വരാതിരുന്നതെന്നാണ് സൂചന.
Post Your Comments