നമുക്ക് ആഹാരം കഴിക്കുന്നതിന് പ്രത്യേകിച്ച് സമയമൊന്നുമില്ല. വിഷക്കുമ്പോഴൊക്കെ നമ്മള്‍ ആഹാരം കഴിക്കും. എന്നാല്‍ സമയം തെറ്റി കഴിച്ചുകൂടാത്ത ചില ഭക്ഷണങ്ങളുമുണ്ട്. പക്ഷേ പലര്‍ക്കും അത് അറിയില്ല. കൃത്യസമയത്ത് ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചില്ലെങ്കില്‍ ഒരു പക്ഷേ നമ്മുടെ ആരോഗ്യത്തെ തകര്‍ക്കാന്‍ കൂടി അതിന് കഴിയും. അത്തരത്തിലുള്ള ചില ആഹാരസാധനങ്ങളാണ് ചുവടെ,
1. തൈര്: പകല്‍ സമയങ്ങളില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഈ സമയത്ത് തൈര് കഴിക്കുന്ന ദഹനത്തിനും ഇത് ഗുണം ചെയ്യും. ഈ സമയത്ത് കഴിക്കരുത്: രാത്രിയില്‍ തൈരും മോരും കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്ക് കാരണമാകും.
2. ചോറ്: ഉച്ചസമയത്ത് ചോറ് കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകളെ ഉന്മൂലനം ചെയ്യുന്നതിന് സഹായിക്കും. ഈ സമയത്ത് കഴിക്കരുത്: ചോറ് രാത്രി സമയത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതിനും തല്‍ഫലമായി, ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും.
3. ആപ്പിള്‍: രാവിലെ ആപ്പിള്‍ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും. ഈ സമയത്ത് കഴിക്കരുത്: ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാമെന്നുള്ളത് ശരി, പക്ഷേ രാത്രി അത്താഴത്തിന് ശേഷമാണിതെങ്കില്‍ അസിഡിറ്റിക്ക് ഡോക്ടറെ കാണേണ്ടി വരും. ആപ്പിളില്‍ ഓര്‍ഗാനിക് ആസിഡ് ധാരാളമുണ്ട്. ഇത് വയറ്റിലെ അസിഡിറ്റി നിരക്ക് ഉയര്‍ത്തും. ഇത് ആമാശയത്തിലെ അമ്ലം ഉയരാന്‍ ഇടയാക്കും. ഇത് ഹനക്കേടിന് കാരണമാക്കുകയും ചെയ്യും.
4. പഞ്ചസാര: പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനും ഇടയിലുള്ള സമയത്ത് ലഘുവായ രീതിയില്‍ പഞ്ചസാര കഴിക്കുന്നത് ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതിനും ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. ഈ സമയത്ത് കഴിക്കരുത്: ഉച്ചയൂണിന് ശേഷവും രാത്രിയിലും പഞ്ചസാര കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് ഉയര്‍ത്താനും ചിലപ്പോള്‍ താഴ്ത്താനും കാരണമാകും. മാത്രമല്ല ദഹനപ്രശ്‌നങ്ങള്‍ക്കും ഇതുമൂലം കാരണമാകും. ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഉറക്കമില്ലായ്മയ്ക്കും ഈ ഭക്ഷണസമയം കാരണമായേക്കാം.
5. വാഴപ്പഴം: ഉച്ചസമയത്ത് വാഴപ്പഴം കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനും ഇടയിലുള്ള സമയത്ത് ലഘുഭക്ഷണമായി വാഴപ്പഴം കഴിക്കുന്നതാണ് അത്യുത്തമം. ഈ സമയത്ത് കഴിക്കരുത്: രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകും. വയറ്റില്‍ അസ്വസ്ഥതകളിലേക്കും ഇത് നയിക്കും. ഉറക്കം ഇല്ലാതാകാന്‍ കാരണമാവുകയും ചെയ്യും.
6. പയര്‍ വര്‍ഗ്ഗങ്ങള്‍: പയര്‍ വര്‍ഗ്ഗങ്ങള്‍ രാത്രി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായകമാണ്. ഈ സമയത്ത് കഴിക്കരുത്: ഉച്ചഭക്ഷണത്തിന്, പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ഉറക്കം വരുന്നതിന് ഉടയാക്കും. ജോലിക്ക് ഇടയ്ക്ക് ഉറക്കം തൂങ്ങാതിരിക്കാന്‍ പയര്‍വര്‍ഗങ്ങള്‍ ഉച്ചയൂണിനൊപ്പം കഴിക്കുന്ന ഒഴിവാക്കുന്നതായിരിക്കും നല്ലത്.
7. വാല്‍നട്ട്: വൈകുന്നേരം വാല്‍നട്ട് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഈ സമയത്ത് കഴിക്കരുത്: രാവിലെയും രാത്രിയും വാല്‍നട്ട് കഴിക്കാന്‍ പറ്റിയ സമയമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
8. പാല്‍: രാത്രി കിടക്കുന്നതിനു മുന്‍പ് പാല്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അമിനോ ആസിഡുകള്‍ നിറഞ്ഞ പാലിന് മാത്രം ഏത് സമയത്തും കഴിയ്ക്കാം എന്നതാണ് സത്യം. രാവിലെ പാല്‍ കുടിക്കുന്നത് അസിഡിറ്റിയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
Post Your Comments