കൊല്ലം: സീരിയല്‍ നടി സൂര്യ ഉള്‍പ്പെട്ട കള്ളനോട് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായതായി സൂചന. വയനാട് സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്നയാളാണ് നടിയ്ക്കും കുടുംബത്തിനും കള്ളനോട്ട് വിതരണ സംഘങ്ങളെ പരിചയപ്പെടുത്തി കൊടുത്തത്. ഇയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന. തിങ്കളാഴ്ച രാത്രിയിലാണ് കൊല്ലം തിരുമുല്ലവാരം മുളങ്കാടകത്ത് ഉഷസ് വീട്ടിൽ രമാദേവി(56), മകളും സീരിയൽ നടിയുമായ സൂര്യ(36), ഇളയമകൾ ശ്രുതി(29) എന്നിവരെ പോലീസ് പിടികൂടുന്നത്.
നടി സൂര്യയ്ക്കും കുടുംബത്തിനും നല്ല സാമ്പത്തിക സ്ഥിതിയാണുള്ളത്. നേരത്തെ നിരവധി സ്ഥാപനങ്ങള്‍ക്ക് പലിശയ്ക്ക് പണം കൊടുത്തിരുന്ന ഇവർക്ക് ഓപ്പറേഷന്‍ കുബേര വന്നതോടെ ഒരു കോടി രൂപയുടെ നഷ്ടമാണുണ്ടായത്. സാമ്പത്തികമായി തകർന്നിരിക്കുമ്പോഴാണ് ആത്മീയതയിലേക്ക് തിരിയുന്നത്. ഇങ്ങനെ പരിചയപ്പെട്ട സ്വാമിയാണ് നടിക്കും കുടുംബത്തിനും കള്ള നോട്ട് വിതരണ സംഘങ്ങളുമായി പരിചയപ്പെടുത്തുന്നത്. 2014 മുതല്‍ ഇവർ നോട്ടടി തുടങ്ങിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
പൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ 57 ലക്ഷം രൂപയുടെ പണം സൂര്യയുടെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ കൊല്ലത്തെ വീട്ടില്‍ വ്യാജനോട്ടടി പുരോഗമിക്കുകയിരുന്നു. മൂന്ന് ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കുമ്പോള്‍ ഒരു ലക്ഷം രൂപ നല്‍കണം എന്നതായിരുന്നു ഇടനിലക്കാരുമായുണ്ടായിരുന്ന വ്യവസ്ഥ. പ്രതികൾ ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
ഇവർക്ക് ചില സിനിമാ നിർമാതാക്കളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാ നിർമാണ രംഗത്ത് കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കും.
Post Your Comments