KottayamKeralaNattuvarthaLatest NewsNews

ക​​ള്ള​​നോ​​ട്ട് കേ​​സ് : ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന​​യാ​​ൾ 20 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം അറസ്റ്റിൽ

2001-ൽ ക​​ള്ള​​നോ​​ട്ട് ഷാ​​പ്പി​​ൽ മാ​​റാ​​ൻ ശ്ര​​മി​​ക്കുമ്പോ​​ഴാ​​ണ് 100 ​​രൂ​​പ​​യു​​ടെ 34 ക​​ള്ള​​നോ​​ട്ടു​​ക​​ളു​​മാ​​യി​​ ജോ​​യി അ​​റ​​സ്റ്റി​​ലാ​​യ​​ത്

കോ​​ട്ട​​യം: ക​​ള്ള​​നോ​​ട്ട് കേ​​സി​​ലെ പ്രതി 20 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം പിടിയിൽ. സ്റ്റേ​​റ്റ് ക്രൈം ​​ബ്രാ​​ഞ്ച് കോ​​ട്ട​​യം യൂ​​ണി​​റ്റ് ആണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പി​​ടി​​കൂ​​ടിയത്. കോ​​ട്ട​​യം പ​​യ്യ​​പ്പാ​​ടി സ്വ​​ദേ​​ശി ജോ​​യി (കു​​ഞ്ഞാ​​പ്പി-59) ആ​​ണ് അ​​റ​​സ്റ്റി​ലാ​​യ​​ത്.

2001-ൽ ക​​ള്ള​​നോ​​ട്ട് ഷാ​​പ്പി​​ൽ മാ​​റാ​​ൻ ശ്ര​​മി​​ക്കുമ്പോ​​ഴാ​​ണ് 100 ​​രൂ​​പ​​യു​​ടെ 34 ക​​ള്ള​​നോ​​ട്ടു​​ക​​ളു​​മാ​​യി​​ ജോ​​യി അ​​റ​​സ്റ്റി​​ലാ​​യ​​ത്. കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്തത്. തു​​ട​​ർ​​ന്നാ​​ണ് കേ​​സ് ക്രൈം ​​ബ്രാ​​ഞ്ചി​​നു കൈ​​മാ​​റു​​ന്ന​​ത്. ഇ​​യാ​​ൾ പി​ന്നീ​​ട് ഒ​​ളി​​വി​​ൽ പോ​​കു​​ക​​യാ​​യി​​രു​ന്നു.

Read Also : എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ റാ​ഗി​ങ്ങ്: അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പൊലീസ് പിടിയിൽ

ഇയാളെ കുറിച്ച് ര​​ഹ​​സ്യ​വി​​വ​​രം ല​​ഭി​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആണ് പി​​ടി​​കൂ​​ടിയത്. കോ​​ട്ട​​യം സ്റ്റേ​​റ്റ് ക്രൈം ​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി എ​​സ്. അ​​മ്മി​​ണി​​ക്കു​​ട്ട​​ൻ, എ​​എ​​സ്ഐ​​മാ​​രാ​​യ ഷാ​​ജ​​ൻ മാ​​ത്യു, ബി. ​​ഗി​​രീ​​ഷ്, എ​​സ്‌​സി​​പി​​ഒ​​മാ​​രാ​​യ പ്ര​​മോ​​ദ് എ​​സ്. കു​​മാ​​ർ, സു​​നി​​മോ​​ൾ രാ​​ജ​​പ്പ​​ൻ, സി​​പി​​ഒ ജാ​​ഫ​​ർ സി. ​​റ​​സാ​​ഖ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അറസ്റ്റ് ചെയ്തത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button