ന്യൂഡല്‍ഹി•മൂത്ത സഹോദരന്റെ ലൈംഗിക പീഡനത്തിനിരയായ എട്ടുവയസുകാരി ഗുരുതരാവസ്ഥയില്‍. ബുധനാഴ്ച ടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദേശ് നഗറിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ബാലികയെ കുറിച്ച് ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Post Your Comments