KeralaLatest News

മാവേലിക്കരയില്‍ വീടിനുള്ളിലും കാറിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ മരണത്തെ കുറിച്ച് പൊലീസ്

ആലപ്പുഴ : വീടിനുള്ളിലും കാറിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ മരണത്തെ കുറിച്ച് പൊലീസ് . ഭര്‍ത്താവ് ഷോബി വിഷം കഴിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോബിയുടെ വയറ്റില്‍ കണ്ട ദ്രാവകം വിഷമാകാനാണു സാധ്യതയെന്നും ഇതിന്റെ സാംപിള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഷീബയുടെ മരണം ഹൃദയാഘാതം കാരണമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഷീബയെ ഇന്നലെ രാവിലെ ഇറവങ്കരയിലെ വീട്ടിലും ഷോബിയെ എട്ടു മണിക്കൂറിനു ശേഷം മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം കാറിലുമാണു മരിച്ച നിലയില്‍ കണ്ടെത്തിയത്

തെങ്കാശിയില്‍ കൃഷി നടത്തിയിരുന്ന കുടുംബം അടുത്ത കാലത്താണ് മാവേലിക്കരയില്‍ വന്നു സ്ഥിരതാമസമാക്കിയത്. ഷോബി തെങ്കാശിക്ക് സ്ഥിരം പോകാറുണ്ടായിരുന്നു. അങ്ങനെ പോകുന്ന ദിവസങ്ങളില്‍ പുലര്‍ച്ചെ വീട്ടില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ഭാര്യയെ വിളിച്ചുണര്‍ത്താതെ പോകുകയാണു പതിവ്. അന്നു രാവിലെയും അതായിരിക്കും സംഭവിച്ചിട്ടുണ്ടാകുകയെന്നാണ് പൊലീസിന്റെ നിഗമനം.

Read Also : ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

രാവിലെ വായില്‍നിന്ന് രക്തം വരുന്നനിലയില്‍ അമ്മയെ കണ്ടെത്തിയ മക്കളാണു വിവരം പുറത്തറിയിച്ചത്. അപ്പോള്‍ മുതല്‍ ഷോബിയെയും ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തിരുന്നില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മാവേലിക്കരയില്‍ തന്നെയുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് ഷോബിയുടെ മൃതദേഹം കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button