മുംബൈ: ജിയോ സിം ഉപയോഗിക്കുന്നവർക്ക് സംസാരത്തിനിടെ കോള്‍ കട്ടാവുന്ന പരാതിക്ക് പരിഹാരവുമായി ജിയോ. സിഗ്നലിന്റെ ലഭ്യതക്കുറവ് മൂലമുണ്ടാകുന്ന സംസാരത്തിലെ അവ്യക്തതയും കോള്‍ കട്ടായി പോകുന്നതും ഒഴിവാക്കാന്‍ വോയസ് ഓവര്‍ വൈ ഫൈ സംവിധാനം കൊണ്ടുവരുമെന്ന് ജിയോ അറിയിച്ചു.
സിഗ്നല്‍ മോശമാണെങ്കില്‍ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈഫൈയിലേക്ക് കോൾ സ്വിച്ച് ചെയ്ത് കോള്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. വോയ്സ് ഓവര്‍ വൈഫൈ സംവിധാനം ജിയോ അധികം വൈകാതെ തന്നെ കൊണ്ടുവരുമെന്ന് ഉടമയായ മുകേഷ് അംബാനിയാണ് പ്രഖ്യാപിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുന്ന വേളയിലാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്.
Read also:റെയില്‍വേ കാന്റീന് ഭക്ഷണം : ഗുണമേന്മ ഉറപ്പാക്കാന്‍ പുതിയ ചുവട് വയ്പ്പുമായി ഐആര്‍സിടിസി
ജിയോയുടെ വരിക്കാരുടെ എണ്ണം 20 കോടി കവിഞ്ഞതായി മുകേഷ് അംബാനി പൊതുയോഗത്തിൽ അറിയിച്ചു. 2016 സെപ്റ്റംബറില്‍ ജിയോ അവതരിപ്പിച്ച് രണ്ടുവര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം.
Post Your Comments