ന്യൂഡൽഹി: വിമാനയാത്രികർക്ക് അത്യുഗ്രൻ ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ മികച്ച എയർലൈനുകളിൽ ഒന്നായ എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലാതെ യാത്ര ചെയ്യുന്നവർക്കാണ് ഇക്കുറി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കുകളിൽ ഇളവ് ലഭിക്കുന്നതാണ്. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾക്ക് ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഓഫറാണിത്. ‘എക്സ്പ്രസ് ലൈറ്റ്’ എന്ന പേരിലാണ് കമ്പനി ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് മുഖേനയോ ഈ ഓഫർ ക്ലെയിം ചെയ്യാവുന്നതാണ്.
എക്സ്പ്രസ് ലൈറ്റ് ഓഫർ പ്രകാരം, ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലാതെ വരുന്ന യാത്രക്കാർക്ക് ക്യാബിൻ ബാഗേജ് 7 കിലോയിൽ നിന്ന് 10 കിലോ വരെ കൊണ്ടുപോകാൻ കഴിയുമെന്ന് എയർലൈൻ വ്യക്തമാക്കി. വടക്കേ അമേരിക്ക, യൂറോപ്പ്, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിമാന കമ്പനികൾ ഇതിനോടകം തന്നെ ഈ രീതി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ഓഫർ ആരംഭിക്കുന്നത്. മറ്റ് എയർലൈനുകളും ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Also Read: കെഎസ്ആര്‍ടിസിക്ക് പുതിയ സിഎംഡി
Post Your Comments