ന്യൂഡല്‍ഹി: ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണം സംബന്ധിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ വിശ്വാസതയും സുതാര്യതയും ഉറപ്പിക്കാനുറച്ച് ഐആര്‍സിടിസി. വൃത്തി ഇല്ല എന്ന കാരണത്താല്‍ ദൂര്‍ഘ ദൂരം ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ പോലും ഭക്ഷണം വേണ്ടെന്ന തീരുമാനമെടുക്കുന്ന സാഹചര്യത്തിലാണിത്.
ഇതിന് പരിഹാരം കണ്ടെത്തുന്നതാണ് പുതിയ തീരുമാനം. ട്രെയിനിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത് ഇനി മുതല്‍ ലൈവായി കാണാം. ഐആര്‍സിടിസിയുടെ പുതിയ സംവിധാനം വഴി ലൈവ് സ്ട്രീമിങ്ങായിട്ടാണ് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ പ്രത്യേകമായി നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ദൃശ്യങ്ങള്‍ ലഭ്യമാകും. ഭക്ഷണം സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ക്ക് ഇത് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് നിഗമനം. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായ അശ്വാനി ലോഹാനി ലൈവ് സ്ട്രീമിങ് സംവിധാനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
Post Your Comments