Latest NewsIndia

വിവാഹവേദിയില്‍ വച്ച് വധു മറ്റൊരാളുടെ മുഖത്തടിച്ചു : വിവാഹ മണ്ഡപത്തിലുള്ളവര്‍ ഒരു നിമിഷം സ്തംഭിച്ചു

ന്യൂഡല്‍ഹി : കതിര്‍മണ്ഡപത്തില്‍ വെച്ച് വധു മറ്റൊരാളുടെ മുഖത്തടിച്ചു. വധുവിന്റെ ഈ പ്രവര്‍ത്തിയില്‍ വിവാഹത്തിനെത്തിയവര്‍ ഒരു നിമിഷം സ്തംഭിച്ചു. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും വധുവും പരസ്പരം വരണമാല്യം അണിയിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം

വധു വരണമാല്യമണിയിക്കാനായി ഒരുങ്ങിയപ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അയാളെ എടുത്തുയര്‍ത്തി. അത്രയും ഉയരത്തില്‍ നില്‍ക്കുന്ന വരനെ മാലയണിയിക്കാന്‍ വധുവിന് കഴിഞ്ഞില്ല. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിയെത്തി വധുവിന്റെ അനുവാദം ചോദിക്കാതെ വധുവിനെ എടുത്തയര്‍ത്തിയത്. വരനെ മാലയണിച്ച ശേഷം തന്നെ താഴെ നിര്‍ത്തിയതും എടുത്തയര്‍ത്തിയ ആളുടെ മുഖത്തു തന്നെ വധു ഒന്നു പൊട്ടിച്ചു.

Read Also : ‘പകൽ ചെഗുവേര, രാത്രി ബിൻ ലാദൻ’ സിപിഎമ്മിനെ പരിഹസിച്ച് കെ. സുരേന്ദ്രൻ

വരനും കൂട്ടരും കാര്യമറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ വധു അടുത്തു നിന്ന ഒരു പെണ്‍കുട്ടിയോട് തന്നെ എടുത്തയര്‍ത്തിയ ആളെക്കുറിച്ച് എന്തോ പറഞ്ഞു. വധുവിന്റെ അപ്രതീക്ഷിതമായ പ്രതികരണത്തില്‍ പകച്ചുപോയ അടികിട്ടിയ വ്യക്തി വേദിവിടും മുമ്പ് വധുവിന്റെ സമീപം നിന്ന പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. അപമര്യാദയായി ദേഹത്തു സ്പര്‍ശിച്ചതുകൊണ്ടാണ് വധു അയാളോട് അപ്രകാരം പെരുമാറിയതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button