KeralaLatest News

‘പകൽ ചെഗുവേര, രാത്രി ബിൻ ലാദൻ’ സിപിഎമ്മിനെ പരിഹസിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം ; സിപിഎം മ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. പകൽ ചെഗുവേരയും രാത്രി ബിൻ ലാദനുമായാണ് ചിലർ പ്രവർത്തിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം. സി പിഎമ്മിലും എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും കോൺഗ്രസിലും പോലീസിലും മറ്റും വ്യാപകമായി എസ് ഡി പി ഐ പ്രവർത്തകർ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന വിവരമടങ്ങിയ പത്ര കട്ടിങ് പങ്കുവെച്ചാണ് സിപിഎമ്മിനെ കെ സുരേന്ദ്രൻ പരിഹസിച്ചത്.

ഭീകരവാദം മാനവരാശിയുടെ പൊതു ശത്രുവാണ്. എല്ലാവരും ചേർന്നു നിന്നു മാത്രമേ അതിനെ നേരിടാനാവൂ. താൽക്കാലിക ലാഭത്തിനുവേണ്ടി അവരുമായി കൂട്ടുകൂടിയതിൻറെ ദുരന്തമാണ് ഇന്നു നാം കാണുന്നത്. അവർക്ക് വളരാനുള്ള കളമൊരുക്കിക്കൊടുക്കുന്നത് കേരളത്തിൽ കമ്യൂണിസ്ടുകാരാണ്. സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്ളീം സമുദായത്തിൽ ഇരമനോഭാവം വളർത്തുന്നത്. ആദ്യം അവർ ആർ. എസ്സ്. എസ്സിനെ വേട്ടയാടാന്‍ വന്നു.

ഇന്നിപ്പോൾ പാലുകൊടുത്ത കൈക്കുതന്നെ അവർ തിരിഞ്ഞു കൊത്തുകയാണ്. കണ്ണൂരിൽ കഴിഞ്ഞ വർഷം കൊലചെയ്യപ്പെട്ട എ. ബി. വി. പി പ്രവർത്തകൻ ശ്യാമിൻറെ കൊലയാളികളെ മുഴുവൻ ഇതുവരെ പിണറായിയുടെ പോലീസ് പിടികൂടിയിട്ടില്ല. സോഷ്യൽ മീഡിയ ഹർത്താലിനോടനുബന്ധിച്ച് പോലീസ് എടുത്ത കേസ്സുകൾ മുഴുവൻ പോപ്പുലർഫ്രണ്ട് സമ്മർദ്ദത്തെത്തുടർന്ന് വെള്ളം ചേർത്തു. അപായകരമായ ഈ മൃദുസമീപനമാണ് വീണ്ടും വീണ്ടും എന്തും ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്.

ആർ. എസ്സ്. എസ്സിനോടുള്ള ശൗര്യത്തിൻറെ ആയിരത്തിലൊന്നുപോലും ഭീകരശക്തികളോട് സി. പി. എമ്മിനില്ല. വേണ്ടത് മുഖം നോക്കാതെയുള്ള നടപടികളാണ് എന്ന് നേരത്തെ അഭിമന്യുവിന്റെ മരണത്തിൽ അനുശോചിച്ചു സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button