തിരുവനന്തപുരം: ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പുലർച്ചെ ആറരയോടെ കാപ്പിൽ കടലിൽ വെച്ചുണ്ടായ അപകടത്തിൽ കൊല്ലം വെസ്റ്റ് ശാലോം നഗറിൽ എഡ്മണ്ട് (52) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം മത്സ്യബന്ധനത്തിന് ഉണ്ടായിരുന്ന സെബാസ്റ്റ്യൻ, നെൽസണ്‍ എന്നിവർക്ക് പരിക്കേറ്റു. കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം മൂവരെയും കരയ്ക്കെത്തിച്ചെങ്കിലും എഡ്മണ്ടിന്റെ ജീവൻ രക്ഷിക്കാനായില്ല. പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Also read : ജുവലറിയില്‍ ദമ്പതികളുടെ പരാക്രമണം, ഉടമയെ മര്‍ദ്ദിച്ച് കണ്ണില്‍ മുളക്പൊടി വിതറി മോഷണം(വീഡിയോ)
Post Your Comments