Latest NewsInternational

ചൈ​ന​യു​ടെ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി എ​യ​ര്‍ ഇ​ന്ത്യ

ന്യൂഡൽഹി : എ​യ​ര്‍ ഇ​ന്ത്യ വെബ്‌സൈറ്റിൽ നിന്ന് താ​യ് വാ​ന്റെ പേരുമാറ്റാൻ ചൈനയുടെ നിർദ്ദേശം. ചൈ​നീ​സ് താ​യ്പേ​യ് എന്നാണ് പുതിയതായി മാറ്റിയിരിക്കുന്നത്. ഏ​പ്രി​ല്‍ 25ന് ​പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച്‌ ചൈ​നീ​സ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി താ​യ് വാ​നെ സ്വ​ത​ന്ത്ര്യ രാ​ജ്യ പ​ദ​വി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Read also:കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ എംഎല്‍എ?

തുടർന്ന് ജ​പ്പാ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ്, സിം​ഗ​പ്പു​ര്‍ എ​യ​ര്‍​ലൈ​ന്‍​സ്, എ​യ​ര്‍ കാ​ന​ഡ തു​ട​ങ്ങി​യ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ താ​യ് വാ​നെ ചൈ​നീ​സ് താ​യ്പേ​യി​യാ​ക്കി മാറ്റിയിരുന്നു. ഷാ​ങ്ഹാ​യി​യി​ല്‍ ഓ​ഫീ​സു​ള്ള എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ചൈ​നീ​സ് സി​വി​ല്‍ ഏ​വി​യേ​ഷ​നി​ല്‍​നി​ന്നു പേ​രു​മാ​റ്റം സം​ബ​ന്ധി​ച്ചു ക​ത്ത് ല​ഭി​ച്ചി​രു​ന്നു. ഈ മാസം 25 നകം പെരുമാറ്റിയില്ലങ്കിൽ വെബ്‌സൈറ്റ് റദ്ദാക്കുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചിരുന്നു.

താ​യ് വാ​ന്‍ ചൈനയുടെ കീഴിലാണ് ഇപ്പോഴുമെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്. എ​ന്നാ​ല്‍ 1949ല്‍ ​ചൈ​നീ​സ് ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം താ​യ് വാ​നു സ്വ​ന്ത​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button