ഗുരുഗ്രാം•സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വിദേശികള്‍ ഉള്‍പ്പെടെ 15 പേരെയാണ് ഗുരുഗ്രാമിലെ സെക്ടര്‍ 29 മാര്‍ക്കറ്റിലെ ഒരു സ്പാ സെന്ററില്‍ നിന്നും സിറ്റി പോലീസ് പിടികൂടിയത്.
അറസ്റ്റിലായ അഞ്ച് വിദേശ യുവതികള്‍ തായ്ലാന്ഡ് സ്വദേശികളാണ്. അഞ്ച് യുവതികള്‍ മണിപ്പൂര്‍ സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്ക് പുറമേ രണ്ട് ഇടപാടുകാര്‍ ഉള്‍പ്പെടെ നാല് പുരുഷന്മാരും അറസ്റ്റിലായി.
പുതുതായി നിയമിച്ച പോലീസ് കമ്മീഷണര്‍ കെ.കെ റാവുവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയ്ഡ് എന്ന് ഗുരുഗ്രം പി.ആര്.ഒ സുഭാഷ് ബോകന്‍ പറഞ്ഞു.
അറസ്റ്റിലായവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സ്പാ ഉണ്ടമ യുദ്ധവിര്‍ സിംഗ് ഒളിവിലാണ്. റെയ്ഡിനിടെ സ്പാ മാനേജരെയും സഹായിയേയും അറസ്റ്റ് ചെയ്തതായും ബോകന്‍ പറഞ്ഞു.
വിദേശികള്‍ വര്‍ക്കിംഗ് വിസയിലാണോ ഇവിടെ താമസിച്ചിരുന്നതെന്ന് കണ്ടെത്താന്‍ പോലീസ് ഇവരുടെ വിസ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.
കൂടാതെ രണ്ട് നിശാ ക്ലബുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് യുവതികള്‍ ഉള്‍പ്പടെ ഏഴുപേര്‍ പിടിയിലായി.
Post Your Comments