ഷാർജ: ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. ഷാർജയിലെ ദൈദ് സിറ്റിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അഞ്ച് മക്കളുടെ അമ്മയായ ഉസ്‌ബെസ്‌കിസ്താൻ സ്ത്രീയാണ് മരിച്ചത്. ഇവർ വീട്ടിനുള്ളിൽ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. ഇവരുടെ ഇളയ കുഞ്ഞിന് വെറും ഒരു വയസുമാത്രമായിരുന്നു പ്രായം.
ALSO READ: ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം ക്യാൻസർ രോഗി ജീവനൊടുക്കി
എമിറേറ്റ് സ്വദേശിയായ ഇവരുടെ ഭർത്താവ് ഒരു മൊറോക്കൻ യുവതിയുമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് വീട്ടമ്മ ജീവനൊടുക്കിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാത്ഥ മരണകാരണം അറിയാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു
Post Your Comments