ന്യൂഡൽഹി: ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം ക്യാൻസർ രോഗിയായ 43കാരൻ ജീവനൊടുക്കി. ശനിയാഴ്ചയായിരുന്നു സംഭവം. അരിന്ദം ദത്ത് എന്ന ആളാണ് മരിച്ചത്. ഇയാൾ ഏറെ നാളായി രക്താർബുദത്തിന് ചികിത്സയിലായിരുന്നു. ജീവനൊടുക്കുന്നതിന് മുൻപ് ഇയാൾ തന്റെ അടുത്ത സുഹൃത്തിനെ വിളിച്ചിരുന്നു. എന്നാൽ സുഹൃത്ത് ഫോൺ എടുത്തിരുന്നില്ല.
ALSO READ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ യുവതിയെ കബളിപ്പിച്ച് തട്ടിയത് 16.69 ലക്ഷം രൂപ
ഇതോടെ ഫേസ്ബുക്കിൽ ലൈവിൽ വന്ന ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു. ലൈവ് വീഡിയോ കണ്ട ചിലർ ഇയാളോട് മരിക്കരുതെന്നും മറ്റും പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രോഗം ബാധിച്ചതോടെ വളരെ വിഷമത്തിലായിരുന്നു ഇയാളെന്ന് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു,
Post Your Comments