കോയമ്പത്തൂർ: സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാൻ പലർക്കും മടിയാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ വെല്ലുവിളിയെ നേരിടാന്‍ പുതിയ വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരു സ്‌കൂള്‍. കോയമ്പത്തൂരിലെ അണ്ണൂരിനടുത്ത് കോണര്‍പാളയത്തിലെ ഒരു പ്രൈമറി സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5,000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ട് ജോഡി യൂണിഫോമുമാണ് സൗജന്യമായി ലഭിക്കുന്നത്.
Read Also: പഠന നിലവാരത്തിൽ മുന്നിൽ സർക്കാർ സ്‌കൂളുകളോ സ്വകാര്യസ്‌കൂളുകളോ ? സർവേ റിപ്പോർട്ട് പുറത്ത്
ആദ്യം ചേര്‍ക്കുന്ന പത്തു കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതറിഞ്ഞ് മൂന്ന് കുട്ടികൾ ചേരാനെത്തിയിട്ടുണ്ടെന്നാണ് സൂചന. 1996 ല്‍ സ്‌കൂള്‍ തുടങ്ങുന്ന സമയത്ത് ഇവിടെ 165 കുട്ടികളുണ്ടായിരുന്നു. പിന്നീട് വിളനാശത്തെത്തുടര്‍ന്ന് ഈ ഗ്രാമത്തിലെ ആളുകള്‍ മറ്റ് ഗ്രാമങ്ങളിലേക്ക് കുടിയേറിയതോടെ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുകയായിരുന്നു. ഓഫർ പ്രഖ്യാപിച്ചതോടുകൂടി കൂടുതൽ കുട്ടികൾ ഇവിടേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
Post Your Comments