Latest NewsNewsIndia

സ്‌കൂള്‍ അധ്യാപകന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി

കൊല്ലപ്പെട്ട സുജാതയുമായി അധ്യാപകന്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്

ജാര്‍ഖണ്ഡ്: സര്‍ക്കാര്‍ സ്‌കൂളില്‍ വെടിവെപ്പ്. അധ്യാപകന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Read Also: നവകേരള സദസ്: മുഖ്യമന്ത്രിയെ കാണാൻ റോഡിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

റാഞ്ചിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ പൊറൈയാഹട്ട് ഏരിയയിലെ അപ്‌ഗ്രേഡഡ് ഹൈസ്‌കൂളില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രവൃത്തി ദിവസമായതിനാല്‍ സ്‌കൂളില്‍ കുട്ടികളും ഉണ്ടായിരുന്നു. രവി രഞ്ജന്‍ എന്ന അധ്യാപകന്‍ ലൈബ്രറിയിലുണ്ടായിരുന്ന സുജാത ദേവി, ആദേശ് സിംഗ് എന്നിവരെ വെടിവെച്ച് കൊല്ലുകയായിരുന്നു.

ശബ്ദം കേട്ട് ബാക്കിയുള്ളവര്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ലൈബ്രറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുജാതയുമായി രവി അടുപ്പത്തിലായിരുന്നു. എന്നാല്‍ ആദേശ് സിംഗുമായി സുജാത അടുത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button