NewsIndia

പഠന നിലവാരത്തിൽ മുന്നിൽ സർക്കാർ സ്‌കൂളുകളോ സ്വകാര്യസ്‌കൂളുകളോ ? സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: പഠന നിലവാരത്തിൽ സർക്കാർ സ്‌കൂളുകളാണോ സ്വകാര്യസ്‌കൂളുകളാണോ മുന്നിൽ എന്ന വിഷയത്തിൽ സർവേ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് പഠനനിലവാരത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സ്വകാര്യ സ്കൂളുകളെക്കാള്‍ മികവ് പുലര്‍ത്തുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് . പഠനമികവിനൊപ്പം തന്നെ വിദ്യാര്‍ത്ഥി പ്രവേശനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും സര്‍ക്കാര്‍ സ്കൂളുകള്‍ നേട്ടം കൈവരിക്കുന്നതായി ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട് നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു.

കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ന്ന 11-14 പ്രായക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം 49.9 ശതമാനം കൂടിയതായും സര്‍ക്കാര്‍ സ്കൂളുകളിലെ ചെറിയ ക്ളാസുകൾ പഠനനിലവാരത്തിൽ മികവ് പുലർത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2010ല്‍ സര്‍ക്കാര്‍ സ്കൂളുകളിലുള്ള പെണ്‍കുട്ടികളുടെ ശുചിമുറികളില്‍ 32.9 ശതമാനമാണ് ഉപയോഗിക്കാവുന്നത്ര നിലവാരമുണ്ടായിരുന്നത്. 2014ല്‍ ഇത് 55.7 ശതമാനവും 2016ല്‍ 61.9 ശതമാനവുമായി ഉയര്‍ന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button