ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍. കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്. 8 ലക്ഷത്തിലധികം വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളെയാണ് ഈ ബഗ്ഗ് ബാധിച്ചിരിക്കുന്നത്.
ഇതിലൂടെ നിലവില്‍ ബ്ലോക്ക് ചെയ്യപ്പെട്ട ആളുകള്‍ക്ക് കൂടെ ഈ ബഗ്ഗ് ബാധിച്ചവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇടുന്ന പോസ്റ്റുകള്‍ കാണാന്‍ സാധിച്ചു. എന്തായാലും പ്രശ്നം ഫേസ്ബുക്ക് പരിഹരിച്ചതായി ചീഫ് സെക്യൂരിറ്റി ഓഫീസർ എറിക് ഈഗൻ ബ്ലോഗിലൂടെ അറിയിച്ചു.
Post Your Comments