KeralaLatest News

പ്രണയിച്ചയാളുമായുള്ള വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ പെൺകുട്ടി ആത്മഹത്യ ചെയ്തു; വെള്ളനാട്ടെ പ്രണയ ദുരന്തം ഇങ്ങനെ

തിരുവനന്തപുരം: പ്രണയിച്ചയാളുമായുള്ള വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ പെൺകുട്ടി ആത്മഹത്യ ചെയ്തു. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ആണ് മരിച്ചത്. വിവാഹം കഴിക്കാനിരുന്ന യുവാവുമായി കല്യാണച്ചടങ്ങുകളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്.

ആത്മഹത്യ ചെയ്ത പെൺകുട്ടി ഉഴമലയ്ക്കല്‍ കാരനാട് സ്വദേശിയും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനുമായ യുവാവുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെണ്‍കുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തര്‍ക്കമുണ്ടായി. താന്‍ വിശ്വാസിയല്ലെന്നും വിവാഹത്തിന് ആര്‍ഭാടം വേണ്ടെന്നും വിവാഹ മണ്ഡപത്തില്‍ ആചാരങ്ങള്‍ നടത്തില്ലെന്നും യുവാവ് നിര്‍ബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നു.

Read also:കെവിന്‍ വധം : വെളിപ്പെടുത്തലുമായി നീനുവിന്റെ അമ്മ

ഇക്കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടി യുവാവിനെ ഫോണ്‍ ചെയ്ത് താന്‍ ആത്മഹത്യ ചെയ്യുകയാണന്നും ഉടന്‍ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു. യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടില്‍ നിന്ന് യുവതിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും പെൺകുട്ടി കഴുത്തിൽ ഷാൾ മുറുക്കി നിൽക്കുകയായിരുന്നു. യുവാവ് പെൺകുട്ടിയെ താഴെയിറക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാൽ ഗുരുതരാവസ്ഥയിലായ യുവതി ഇന്നലെ വൈകിട്ടോടെ മരിച്ചു.

ആര്‍ദ്രയുടെ മാതാപിതാക്കള്‍ ജോലിക്കു പോയിരുന്നതിനാല്‍ സംഭവ സമയം വീട്ടില്‍ ആളില്ലായിരുന്നു. ആര്‍ദ്രയുടെ ഉള്ളില്‍ വിഷം ചെന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കള്‍ ഇതു സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മാനസഗംഗോത്രിയില്‍ എംഎസ്സി പരീക്ഷ എഴുതി നില്‍ക്കുകയാണ് ആര്‍ദ്ര. സഹോദരി സുരഭി.

shortlink

Related Articles

Post Your Comments

Related Articles


Back to top button