KeralaLatest NewsNewsCrime

കെവിന്‍ വധം : വെളിപ്പെടുത്തലുമായി നീനുവിന്റെ അമ്മ

കോട്ടയം: കെവിന്‍ വധവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നീനുവിന്റെ അമ്മ രഹ്ന. അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരായപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഹ്ന. മകള്‍ നീനുവിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. കെവിനുമായി ഏതേലും തരത്തില്‍ അടുപ്പമുള്ള വിവരം നീനു എന്നോട് തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ക്ലാസില്‍ പോകുമ്പോള്‍ മകളെ കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു തന്നോട് പറഞ്ഞിരുന്നു. മകളുടെ സന്തോഷമായിരുന്നു തനിക്ക് പ്രധാനം.

നീനുവിനെ ശല്യപ്പെടുത്തരുതെന്ന് താന്‍ കെവിനെ മുന്‍പ് വിലക്കിയിരുന്നു. നീനുവിന്റെ പിറന്നാളിന് ഒരു സ്‌കൂട്ടറും വിലയേറിയ ഡയമണ്ട് മോതിരവും മാലയും വാങ്ങി കൊടുത്തു. എന്നാല്‍ ഇത് ഇപ്പോള്‍ അവളുടെ കൈവശമില്ല. മകളുടെ അടുത്ത് അടുപ്പം കാണിക്കുന്നവരെ പേടിപ്പിക്കാറുണ്ടായിരുന്നുവെന്നത് സത്യമല്ല. മകളെ കാണാന്‍ കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ മകള്‍ അവിടെയില്ലെന്നും ഹോസ്റ്റലില്‍ ആണെന്നുമാണ് തന്നോട് പറഞ്ഞതെന്നും രഹ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാനസിക പ്രശ്‌നമുള്ളതിനാല്‍ നീനുവിനെ മുന്‍പ് ചികിത്സയ്ക്ക് കൊണ്ടുപോയിട്ടുണ്ടെന്നും രഹ്ന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button