ന്യൂഡല്‍ഹി: നെല്ല് അടക്കമുള്ള കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മണ്‍സൂണ്‍കാല വിളകളുടെ 53 ശതമാനം വരെ താങ്ങുവില വര്‍ധിപ്പിക്കാനാണ് അംഗീകാരം നൽകിയത്. താങ്ങുവില വര്‍ധിപ്പിക്കുന്നത് വഴി കേന്ദ്രസര്‍ക്കാറിന് 15,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. നെല്ല്, എള്ള്, സോയാബീന്‍, ബജ്റ, സൂര്യകാന്തി വിത്ത്, റാഗി, മൈസ്, പരിപ്പ്, ചെറുപയര്‍, ഉഴുന്ന് പരിപ്പ്, നിലകടല അടക്കം 14 വിളകള്‍ക്ക് ഒന്നരമടങ്ങ് താങ്ങുവില വര്‍ധിപ്പിക്കും.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ കേന്ദ്ര ധനമന്ത്രാലയമോ നീതി ആയോഗോ പുറത്തുവിട്ടിട്ടില്ല. താങ്ങുവില വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2017-18 വര്‍ഷത്തില്‍ 279.51 മില്യന്‍ ടണ്‍ അരി, ഗോതമ്പ് , പയര്‍വര്‍ഗ്ഗങ്ങള്‍ അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് രാജ്യം കണക്കൂകൂട്ടല്‍.
Post Your Comments