Latest NewsNewsIndia

എട്ടാം ക്ലാസ് മാത്രം യോഗ്യതയുളള ആശുപത്രി ഉടമ ശസ്ത്രക്രിയ നടത്തി, ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ : വെറും എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ആശുപത്രി ഉടമ നടത്തിയത് ശസ്ത്രക്രിയ. യുപിയിലെ ഷംലിയിലുള്ള ആര്യന്‍ ആശുപത്രിയിലാണ് സംഭവം. എട്ടാം ക്ലാസ് മാത്രം യോഗ്യതയുള്ള നര്‍വേദ് സിങ് രോഗികളെ ശസ്ത്രക്രിയ ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഏതാനും നാള്‍ മുന്‍പ് ഇതേ ആശുപത്രിയിലുള്ള വനിതാ കമ്പോണ്ടര്‍ അനസ്‌തേഷ്യ നല്‍കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ചികിത്സയില്‍ ഗുരുതര പിഴവ് വരുത്തിയതിന് ആശുപത്രി പൂട്ടാന്‍ നിര്‍ദ്ദേശമുണ്ട്. ഇത് രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് മരവിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ശക്തമായ ആരോപണമുണ്ട്.

ഷംലിയിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് അജ്ഞാതന്‍ അയച്ച സിഡിയിലാണ് ദൃശ്യങ്ങളുള്ളത്. വനിതാ കമ്പോണ്ടര്‍ അനസ്‌തേഷ്യ നല്‍കുന്നതും നര്‍വേദ് സിംഗ് ശസ്ത്രക്രിയ നടത്തുന്ന ദൃശ്യങ്ങളും ഇതില്‍ വ്യക്തമായി കാണാം. വീഡിയോ പരിശോധിച്ച് വരികയാണെന്നും സംഭവം തെളിഞ്ഞാല്‍ കര്‍ശനമായ നിയമ നടപടികള്‍ എടുക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button