KeralaLatest News

എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എസ്‌.ഡി.പി.ഐ ആക്രമണം: ഒരാള്‍ക്ക് വെട്ടേറ്റു

മാവേലിക്കര•മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ചാരുംമ്മൂട്ടില്‍ നടത്തിയ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. സംഭവത്തില്‍ പരിക്കേറ്റ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെട്ടേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പണയില്‍ കാക്കാരയ്യത്ത്‌ അജയ്‌(17), മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌.എഫ്‌.ഐ ഏരിയാ സെക്രട്ടറി ചുനക്കര കുന്നില്‍ വടക്കതില്‍ നൗജാസ്‌(26), എന്നിവരെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ 10 മണിയോടെ ആരംഭിച്ച എസ്‌.എഫ്‌.ഐയുടെ പ്രതിഷേധ പ്രകടനത്തിനിടെ സ്‌കൂള്‍ ജങ്‌ഷനിലെ ചില കൊടികളും ഫ്‌ളക്‌സുകളും നശിപ്പിക്കപ്പെട്ടിരുന്നു. പ്രകടനം ചാരുംമൂട്ടിലെത്തുമ്ബോഴേക്കും സ്‌കൂള്‍ മുക്കിലെ എസ്‌.എഫ്‌.ഐയുടെ കൊടിമരം എസ്‌.ഡി.പി.ഐക്കാര്‍ നശിപ്പിച്ചു. പ്രകടനം കഴിഞ്ഞ്‌ പോകുന്നതിനിടെ ചാരുംമൂട്‌ ജങ്‌ഷനില്‍ സ്‌ഥാപിച്ചിരുന്ന എസ്‌.ഡി.പി.ഐയുടെ കൊടിമരം ചില എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ തകര്‍ത്തതോടെയാണ്‌ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്‌. ഇതുവഴി ബൈക്കിലെത്തിയ എസ്‌.എഫ്‌.ഐ ഏരിയാ സെക്രട്ടറിയെ എസ്‌.ഡി.പി.ഐക്കാര്‍ മര്‍ദിച്ചു. വിവരമറിഞ്ഞ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചു. ഈ സമയം സമീപത്തെ വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും മണ്‍വെട്ടി, വെട്ടുകത്തി എന്നി കൈക്കലാക്കി എസ്‌.ഡി.പി.ഐക്കാര്‍ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. മണ്‍വെട്ടി കൊണ്ടുള്ള വെട്ടേറ്റാണ്‌ അജയിയ്‌ക്ക് പരുക്കേറ്റത്‌.

സംഭവത്തില്‍ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകരായ ഹൈറൂണ്‍, നിഷാദ്‌, സജാദ്‌, നിഷാദ്‌ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ആക്രമണത്തില്‍ പ്രതിഷേധിച്ച് 11.30 ഓടെ സി.പി.എം-ഡി.വൈ.എഫ്‌.ഐ-എസ്‌.എഫ്‌ ഐ പ്രവര്‍ത്തകര്‍ ചാരുംമൂട്ടില്‍ പ്രകടനം നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button