കൊട്ടാരക്കര•സൈനികന്റെ വീട് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ഹര്‍ത്താല്‍. കൊട്ടാരക്കര പുത്തൂരില്‍ സൈനികനായ വിഷ്ണുവിന്റെ വീടാണ് ഒരു സംഘം ആളുകള്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
അതേസമയം, കൊട്ടാരക്കര മണ്ഡലത്തിലും പത്തനാപുരം പോലീസ് സ്റ്റേഷന് പരിധിയിലും പ്രകടനവും പൊതുയോഗവും നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
Post Your Comments