മോസ്‌കോ: ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിന് മണിക്കൂറുകൾ മുൻപാണ് തന്റെ അച്ഛനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായും വധിക്കുമെന്ന് ഭീഷണിയുള്ളതായും നൈജീരിയന്‍ ക്യാപ്റ്റന്‍ ജോണ്‍ ഒബി മൈക്കൽ അറിയുന്നത്. ഈ വിവരം വിവരം ടീം മാനേജ്‌മെന്റിനെ ധരിപ്പിച്ചെങ്കിലും ടീമംഗങ്ങളും കോച്ചും ഇക്കാര്യം അറിയരുതെന്ന് മൈക്കൽ ആവശ്യപ്പെട്ടു.
Read Also: സ്വിറ്റ്സര്‍ലന്‍ഡിനെ മലര്‍ത്തിയടിച്ച് സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക്
സംഭവം അറിഞ്ഞതിന് ശേഷം ഞാന്‍ കുറച്ച് സമയം ആശയക്കുഴപ്പത്തിലായി. മത്സരത്തിനായി മാനസികമായി തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. 18 കോടി നൈജീരിയക്കാരെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനം എന്റെ അടുത്ത് നിന്ന് ഉണ്ടാകരുതെന്ന് കരുതിയാണ് കളിയ്ക്കാൻ തീരുമാനിച്ചതെന്ന് മൈക്കൽ പറയുകയുണ്ടായി.
മൈക്കലിന്റെ പിതാവ് മിഷേല്‍ ഒബി മൈക്കലും ഡ്രൈവര്‍ ഇഷായ ജോണും തിങ്കളാഴ്ചയാണ് ബന്ദികളില്‍ നിന്ന് മോചിതരായത്. 21000 പൗണ്ട് (ഏകദേശം 18 ലക്ഷം രൂപ) ആണ് അക്രമികള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലൂടെയായിരുന്നു ഇവരുടെ മോചനം.
Post Your Comments