പുതുച്ചേരി: ലോകകപ്പിൽ ഫ്രാന്‍സിന്റെ വിജയത്തിനു തൊട്ടുപിന്നാലെ ഇന്ത്യയിലെ ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘പുതുച്ചേരിക്കാരായ നാം ലോകകപ്പ് നേടിയിരിക്കുന്നു, അഭിനന്ദനങ്ങള്‍.. സ്പോര്‍ട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു’- എന്നായിരുന്നു ബേദിയുടെ ട്വീറ്റ്.
Read Also: ഫ്രാന്‍സിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഫ്രഞ്ച് അധിനിവേശം ഓര്‍മപ്പെടുത്തി ഫ്രഞ്ച് വിജയത്തില്‍ പുതുച്ചേരിക്കാരെ അഭിനന്ദിച്ചതാണ് വിമർശനങ്ങൾക്ക് ഇടയൊരുക്കിയത്. ഇംഗ്ലണ്ട് ആയിരുന്നു കപ്പ് നേടിയിരുന്നതെങ്കില്‍, ബ്രിട്ടീഷ് കോളനിയായിരുന്നു ഇന്ത്യ എന്ന കാരണംകൊണ്ട് ഇന്ത്യക്കാരാണ് കപ്പ് നേടിയതെന്ന് പറയുമായിരുന്നോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ബേദിയുടെ ട്വീറ്റ് പിന്‍വലിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Post Your Comments