ചണ്ഡിഗഡ്: ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിന്റെ ജോലി നഷ്ടപ്പെടുമെന്ന് സൂചന. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹർമൻപ്രീത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) ജോലിയിൽ പ്രവേശിച്ചതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മീററ്റിലെ ചൗധരി ചരൺ സിങ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് ഹർമൻപ്രീത് ഹാജരാക്കിയിരുന്നത്. എന്നാൽ സർവകലാശാല ഇതു നിഷേധിക്കുകയായിരുന്നു.
Read Also: മയക്കുമരുന്ന് കടത്ത് ; പ്രമുഖ വനിതാ ക്രിക്കറ്റ് താരം പിടിയിൽ
അതേ സമയം, വ്യാജ സർട്ടിഫിക്കറ്റ് ആരോപണം താരത്തിന്റെ മാതാപിതാക്കൾ നിഷേധിച്ചു. ഇതേ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുതന്നെയാണ് മുൻപ് റെയിൽവേയിലും ജോലി ചെയ്‌തിരുന്നതെന്നും അവർ വാദിച്ചു. റെയിൽവേ ഉദ്യോഗസ്ഥയായിരുന്ന ഹർമൻപ്രീത് കൗർ കഴിഞ്ഞ മാർച്ചിലാണു ഡിഎസ്പിയായി ജോലിയിൽ പ്രവേശിച്ചത്.
Post Your Comments