ധാക്ക ; മയക്കുമരുന്ന് കടത്ത് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം പിടിയിൽ. ധാക്ക പ്രീമിയര്‍ ലീഗ് താരമായ നസ്ദിന് ഖാന് മുക്തയെ ആണ് മത്സരം കഴിഞ്ഞു മടങ്ങവേ കോക്സ് ബസാറില്‍ നിന്നു ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്. യാബ’ എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈന്റെ 14,000 ഗുളികകളാണ് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നു ചറ്റോഗ്രാമില്‍ നിന്ന് താരം സഞ്ചരിച്ച ടീം ബസ് തടഞ്ഞ് പൊലീസ് പരിശോധിക്കുകയായിരുന്നു.
താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും ബക്കോലിയ പൊലീസ് സ്റ്റേഷന് ഓഫീസര്‍ പ്രണ്ബ് ചൗധരി അറിയിച്ചു. അതേസമയം യാബ കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്താൻ ബംഗ്ലാദേശ് ആലോചിക്കുന്നുണ്ട്.
Also read ;കാണാതായ മൂവായിരത്തോളം കുട്ടികളെ നാലു ദിവസംകൊണ്ട് കണ്ടെത്തി ഡല്‍ഹി പോലീസ്
Post Your Comments