Latest NewsInternational

മുന്‍ പ്രധാനമന്ത്രി അഴിമതി കേസിൽ അറസ്റ്റിലായി

കോലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. വികസന ഫണ്ടില്‍ നിന്നും 517 മില്യന്‍ പൗണ്ടിന്റെ അഴിമതി നടത്തിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. മലേഷ്യന്‍ അഴിമതി വിരുദ്ധ വിഭാഗമാണ് മുന്‍ പ്രധാനമന്ത്രിയെ വീട്ടില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. മലേഷ്യയുടെ വികസനത്തിനായി രൂപീകരിച്ച കമ്പനിയുടെ മറവില്‍ വന്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. ബുധനാഴ്ച കോലാലംപൂര്‍ ഹൈകോടതിയിലെത്തിച്ച്‌ കുറ്റം ചുമത്തും.

മെയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റത് മുതല്‍ നജീബ് അന്വേഷണം നേരിടുകയാണ്. നജീബുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ അടുത്തിടെ നടത്തിയ റെയ്ഡില്‍ നിന്നും 273 മില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ആഡംബര വസ്തുവകകളും പണവും കണ്ടെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ അറസ്റ്റ്. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നജീബ് റസാഖ് നിഷേധിച്ചു.

Also read: യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button