Latest NewsGulf

യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ

യുഎഇ: യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ.
ഇന്റർനെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പണം ഈടാക്കും. ഇത്തരം സൈബർ കുറ്റങ്ങൾ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ അറ്റോണി ജനറൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

ALSO READ: യുഎഇയിൽ ഇരുനിലക്കെട്ടിടത്തിന് തീപിടുത്തം;ഒരു കുടുംബത്തിലെ 19 പേരെ രക്ഷപ്പെടുത്തി

ജങ്ങളെ പറ്റിച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകളെ അത്യന്തം ഗൗരവകരമായി തന്നെ കാണുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിയമപരമായ രീതിയിൽ പണംശേഖരിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നവരെയാകും ഇത്തരം തട്ടിപ്പുകൾ മോശമായി ബാധിക്കുക. ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പിഴ ഈടാക്കുകയും. മൂന്ന് വർഷം വരെ ജയിൽ ശിക്ഷ വിധിക്കുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button